Latest News

പരീക്ഷ നടത്തേണ്ടത് കുട്ടികളെ അറിയാന്‍- മന്ത്രി സി. രവീന്ദ്രനാഥ്

 കരിവെള്ളൂര്‍; കുട്ടികളെ പരീക്ഷിക്കാനല്ല, കുട്ടികളെ അറിയാനാണ് പരീക്ഷ നടത്തേണ്ടതെന്നും മന്ത്രി സി. രവീന്ദ്രനാഥ്. പഠിച്ചത് എഴുതുവാനുള്ള അവസരമായി പരീക്ഷകള്‍ മാറണം. അതിന്റെഭാഗമായാണ് ഓണപ്പരീക്ഷ മുതല്‍ പുതിയ പരീക്ഷാസമ്പ്രദായം നടപ്പിലാക്കുന്നത്. ഐ.ടി. സാധ്യത ഉപയോഗിച്ചുള്ള പഠനം രക്ഷിതാക്കളും അറിയണം. അതുകൊണ്ട് മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ വികസന രേഖമന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കെ.വി. സുമേഷിന് കൈമാറി. ജില്ലാ പഞ്ചായത്തംഗം പി. ജാനകി, കെ.വി. രാധാമണി, പി. ചന്ദ്രന്‍, സി.കെ നിര്‍മ്മല, പി വി. നാരായണന്‍, വി.പി. ശാരദ, ഇ.അനീഷ്, എം. ബാബുരാജന്‍, പി. അജിത, ഇ.പി. കരുണാകരന്‍, എം. കുഞ്ഞിരാമന്‍, കെ.ഇ.മുകുന്ദന്‍, എ.വി ബാലന്‍, പി. കുഞ്ഞികൃഷ്ണന്‍, കെ.ആര്‍. നി ര്‍മ്മല, പി.വി. സുജ, പി.സി. ജയസൂര്യന്‍, പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍, പി.ടി.എ പ്രസിഡണ്ട് വി.വി. പ്രദീപന്‍, പ്രധാനാധ്യാപകന്‍ പി.വി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ ശ്രീലയ കെ. രാജന്‍, എം. ലയന, എ. അരവിന്ദ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
സ്‌കൂള്‍ വികസനഫണ്ടിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പത്തുലക്ഷം രൂപ, സ്‌കൂള്‍ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ, റിട്ട. പ്രധാനാധ്യാപിക കെ.ആര്‍. നിര്‍മ്മല ഇരുപതിനായിരം രൂപ,പി.വി. മണികണ്ഠന്‍ മുപ്പതിനായിരം രൂപ, സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും പഞ്ചായത്ത് വികസന കാ ര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.വി. നാരായണന്‍ ഇരുപത്തിയഞ്ചായിരം രൂപ എന്നിങ്ങ നെ മന്ത്രിക്ക് കൈമാറി.

No comments:

Post a Comment