Latest News

ബി.എം.എസ് ഓഫീസ് അക്രമിച്ചതില്‍പ്രതിഷേധിച്ചു

പയ്യന്നൂര്‍: ബി.എം.എസ്. കോഴിക്കോട് ജില്ലാ ഓഫീസ് അക്രമിച്ച് തകര്‍ത്തതില്‍ ബി.എം.എസ്. പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ചേരിതിരിവിനുമിടയില്‍ ട്രേഡ് യൂനിയനുകളെ വലിച്ചിഴക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇത്തരം അക്രമ സംഭവങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന ട്രേഡ് യൂനിയനുകളുടെ ഐക്യത്തെ ദുര്‍ബലപ്പെടുത്താനേഉപകരിക്കൂ എന്ന് യോഗം പറഞ്ഞു. സംഭവത്തില്‍ പൊതുസമൂഹം ശക്തമായി അപലപിക്കുണമെന്നും അക്രമകാരികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വി. മണിരാജ് അദ്യക്ഷത വഹിച്ചു. ഗണേശന്‍ കെ. സുമേഷ് പി.പി. എന്നിവര്‍ സംസാരിച്ചു. ഇ.എ. നാരായണന്‍ സ്വാഗതും സുജിത്ത് പി.നന്ദിയും പറഞ്ഞു


No comments:

Post a Comment