Latest News

തെങ്ങും വാഴയും വെട്ടിനശിപ്പിച്ചു

കരിവെള്ളൂര്‍: തോട്ടത്തില്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷത്തൈകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. കൊടക്കാട് വന്നലോത്താണ് സംഭവം. വെള്ളച്ചാലിലെ ജനാര്‍ദ്ദനന്‍ മേലാചാരിയുടെ തോട്ടത്തിലെ രണ്ടര വയസ്സ് പ്രായമായ തെങ്ങിന്‍തൈകളും കുലക്കാറായ വാഴകളുമാണ് സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം ജനാര്‍ദ്ദനന്‍ തോട്ടത്തിലെത്തിയപ്പോഴാണ് തൈകള്‍ വെട്ടിനശിപ്പിച്ചതായി കണ്ടത്. ചീമേനി പോലീസില്‍ നല്‍കിയ പരാതിയില്‍ അമ്പതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പറയുന്നു.



No comments:

Post a Comment