Latest News

വാര്‍ഷിക ജനറല്‍ബോഡിയോഗം

പയ്യന്നൂര്‍: മാവിച്ചേരിയിലെ പി. കണ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയംവാര്‍ഷിക ജനറല്‍ബോഡിയോഗവും ലൈബ്രറി കൗണ്‍സിലില്‍ നിന്നും ഗ്രന്ഥാലയത്തിന് ലഭിച്ച റേഡിയോയുടെ ഉദ്ഘാടനവും നടന്നു.മുണ്ടത്താന്‍ രാജന്റെ അധ്യക്ഷതയില്‍ റേഡിയോയുടെ സ്വിച്ച് ഓണ്‍കര്‍മ്മം കെ ശിവകുമാര്‍ നിര്‍വ്വഹിച്ചു.
ജി.ഡി. മാസ്റ്റര്‍, ടി. മോഹനന്‍, എന്നിവര്‍ സംസാരിച്ചു. അച്ചുതന്‍ പുത്തലത്ത്, വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ശ്രീനിവാസന്‍ നന്ദി പറഞ്ഞു.
ഭാരവാഹികളായി മുണ്ടത്താന്‍ രാജന്‍(പ്രസിഡണ്ട്), ടി. മോഹനന്‍ (വൈസ് പ്രസിഡണ്ട്), അച്ചുതന്‍ പുത്തലത്ത്( സെക്രട്ടറി), സി. രമേശന്‍, ബിജു വി.(ജോ. സെക്രട്ടറിമാര്‍), എം. കരുണാകരന്‍ (ലൈബ്രറിയേന്‍)എന്നിവരെ തെരഞ്ഞെടുത്തു. 

No comments:

Post a Comment