Latest News

വൃക്ക മാറ്റിവെച്ച യുവാവ് മരണപ്പെട്ടു

ചെറുവത്തൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരണപ്പെട്ടു. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി പി.കെ. അഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുള്‍ജലീ(34) ലാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.അവിവാഹിതനാണ്.
മൂന്നുമാസം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ജലീല്‍ ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് പുലര്‍ ച്ചെ മരണപ്പെട്ടത്.
മുത്തലിബ്, മൂസ, ശിഹാബ്, ഗഫൂര്‍, സെയ്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

No comments:

Post a Comment