Latest News

എസ്.ഐക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പതിനെട്ട് പേര്‍ക്കെതിരെ കേസ്

പരിയാരം: പരിയാരം എസ്.ഐ. വി.ആര്‍ വിനീഷിനെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയും ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും നാട്ടില്‍ ലഹളയുണ്ടാക്കുന്ന രീതിയിലും ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനും പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയ പതിനേഴ് പേര്‍ക്കെതിരെയും കേസെടുത്തു.രാമന്തളി കക്കംപാറയിലെ റിജു രവീന്ദ്രനും, ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയ പതിനേഴ് പേര്‍ക്കെതിരെയുമാണ് എസ്.ഐയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.


No comments:

Post a Comment