Latest News

സെമിനാര്‍ ഇന്ന്

പയ്യന്നൂര്‍: കേരള കൗമുദി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, എസ്.ബി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജി.എസ്.ടി. ഡിജിറ്റല്‍ ബാങ്കിംഗ് സെമിനാര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പയ്യന്നൂര്‍ ചേമ്പര്‍ഹാളില്‍ നടക്കും.
ചേമ്പര്‍ പ്രസിഡണ്ട് കെ.യു. വിജയകുമാറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ സെയില്‍ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.ഇ ശ്രീവത്സ ഉദ്ഘാടനം ചെയ്യും. എസ്.ബി.ഐ പയ്യന്നൂര്‍ ചീഫ് ബ്രാഞ്ച് ചീഫ് മാനേജര്‍ എന്‍. അരവിന്ദാക്ഷന്‍, എസ്.ബി.ഐ പയ്യന്നൂര്‍ (എഡിബി)ഡപ്യൂട്ടി ബ്രാഞ്ച്മാനേജര്‍ രാജന്‍ഗവിന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ജി.എസ്.ടി. ഇന്‍ ബാങ്കിംഗ് ട്രാന്‍സക്ഷന്‍ എന്ന വിഷയത്തില്‍ ജി. പ്രേമാനന്ദനും(ചീഫ് മാനേജര്‍, എസ്.ബി.ഐ (ക്രെഡിറ്റ്)റീജിയണല്‍ ഓഫീസ്, കാഞ്ഞങ്ങാട്) ടെക്‌നോളജി ബാങ്കിംഗ് ട്രാന്‍സക്ഷന്‍ എന്ന വിഷയത്തില്‍ അജിത്ത് പ്രാനും(അസി. മാനേജര്‍, മാര്‍ക്കറ്റിംഗ്, എസ്.ബി.ഐ(ആര്‍.പി.ഒ കണ്ണൂര്‍) ക്ലാസെടുക്കും. ഒ.സി മോഹന്‍രാജ് സ്വാഗതവും എം. ജഗന്നിവാസ് നന്ദിയും പറയും.




No comments:

Post a Comment