Latest News

വേഷം മാറിയെത്തിയ എക്‌സൈസ് സംഘം വാറ്റുകേന്ദ്രം തകര്‍ത്തു

ശ്രീകണ്ഠാപുരം: മലയോര മേഖലയില്‍ വലിയ അരീക്കാമലയില്‍ അടിവാരത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചുവരുന്ന വന്‍ വാറ്റുകേന്ദ്രം വേഷം മാറിയെത്തിയ എക്‌സൈസ് സംഘം തകര്‍ത്തു. തോട്ടുചാലിലെ വാറ്റുകേന്ദ്രത്തിലെത്തിയ എക്‌സൈസ് സംഘം മൂന്ന് വലിയ ജാറുകളില്‍ സൂക്ഷിച്ച നൂറ്റിയമ്പത് ലിറ്ററോളം വാഷും വാറ്റുപകരണങ്ങളുമാണ് നശിപ്പിച്ചത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍കെ.ജി. മുരളീദാസ്, സിവില്‍ എക്‌സൈസ് ഓപീസര്‍മാരായ പി.വി പ്രകാശന്‍, ടി.വി ഉജേഷ്, പി. ഷിജു, എം.വി. പ്രദാപന്‍ എന്നിവരടങ്ങിയ സംഘമാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. എക്‌സൈസ് സംഘത്തെ കണ്ട് വാറ്റുകാര്‍ മലമുകളിലേക്ക് ഓടിരക്ഷപ്പെട്ടു.

No comments:

Post a Comment