Latest News

ഹക്കീംവധം:റിമാന്റില്‍ കഴിയുന്നവരുടെ ബ്രെയിന്‍മാപ്പ് പരിശോധന

പയ്യന്നൂര്‍/കൊച്ചി: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി. ഐ സംഘം അറസ്റ്റ് ചെയ്ത നാ ലുപേരെയും ബ്രെയിന്‍ മാപ്പ് ടെ സ്റ്റിന് വിധേയമാക്കാന്‍ സി.ബി.ഐ നടപടി ആരംഭിച്ചു. നാലുപേരെയും ബാംഗ്ലൂരിലെ ബനാര്‍ഘട്ടയില്‍ വെച്ച് പരിശോധനക്ക് വിധേയമാക്കാന്‍ ഇന്ന് എറണാകുളം ജില്ലാ ജയിലില്‍ നിന്നെത്തിക്കും. പരിശോധനക്കാ യി ചെന്നൈയിലെ ഫോറന്‍ സി ക് സയന്‍സ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ അവിടെ വിമാനമാ ര്‍ഗ്ഗമെത്തും.
ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഹക്കീംവധകേസില്‍ ഗൂ ഡാലോചന കുറ്റത്തിന് കൊറ്റിയി ലെ കെ.പി. അബ്ദുള്‍ നാസര്‍, ഏ ലാട്ട് അബ്ദുള്‍ സലാം, ഫാസില്‍ മന്‍സിലിലെ ഇസ്മായില്‍, എന്നിവരെ സി.ബി.ഐ ഡി.വൈ.എസ്.പി ജെ.ഡാര്‍വിനും സംഘവും അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം പുഞ്ചക്കാ ട്ടെ എ.പി. മുഹമ്മദ് റഫീക്കിനെ യും സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. റിമാന്റില്‍ കഴിയു ന്ന പ്രതികളെ പോളിഗ്രാഫ് പരിശോധനക്കും നാര്‍ക്കോ അനാലിസിസ്- ബ്രെയിന്‍മാപ്പ് പരിശോധനക്കും സി.ജെ.എം കോടതിയിലൂടെ അനുമതി നേടിയ സി.ബി.ഐ സംഘം ചെന്നൈയിലെ ഫോറന്‍സിക് വിഭാഗങ്ങളുടെ സഹായത്തോടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞമാസം പോളിഗ്രാഫ് പരിശോ ധനക്ക് നാലുപേരെയും വിധേയമാക്കിയിരുന്നു.
റിമാന്റില്‍ കഴിയുന്നവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സി.ബി.ഐ ബ്രെയിന്‍മാപ്പ് പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനകള്‍ക്കുശേഷം ശനിയാഴ്ച വൈകുന്നേ രം കോടതി അനുവദിച്ച സമയം കഴിയുംമുമ്പെ നാലുപേരെയും ജയിലില്‍ തിരിച്ചെത്തിക്കും.2014 ഫിബ്രവരി പത്തിന് രാവിലെയാ ണ് ഹക്കീമിന്റെ മൃതദേഹം കൊ റ്റി ജുമാമസ്ജിദിന് സമീപ ത്തെമദ്രസക്ക്പിറകില്‍കത്തു ന്നനിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment