Latest News

പോലീസ് സ്റ്റേഷന് മുന്നില്‍ തെരുവ് നായ്ക്കള്‍ സ്‌കൂട്ടര്‍ കടിച്ചുകീറി നശിപ്പിച്ചു

പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നിലെ കെട്ടിട സമുച്ചയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട സ്ഥാപന ഉടമയുടെ സ്‌കൂട്ടര്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു. ഇന്ന് രാവിലെ ശ്രദ്ധയില്‍ പെട്ട പരിസരവാസികളാണ് ഉടമയെ വിവരമറിയിച്ചത്.
പോലീസ് സ്റ്റേഷന് മുന്‍വശത്തെ കെട്ടിടത്തില്‍ ശ്രവണ സഹായി സെന്റര്‍ നടത്തുന്ന കെ കാളീശ്വരത്തെ ഷിജുവിന്റെ കെ.എല്‍. 14-ഡി. 8574നമ്പര്‍ സ്‌കൂട്ടറാണ് തെരുവ്‌നായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചത്. ഇന്നലെ മഴകാരണം സ്‌കൂട്ടര്‍ സ്ഥാപനത്തിന് താഴെ നിര്‍ത്തിയിട്ടതായിരുന്നു. സ്‌കൂട്ടറിന്റെ സീറ്റും മറ്റും നായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ച നിലയിലാണ്.
മഴക്കാലമായതോടെ തെരുവുനായ്ക്കള്‍ ആളൊഴിഞ്ഞ കെട്ടിടത്തും മറ്റും വാസകേന്ദ്രമാക്കിയിരിക്കുകയാണ്. ഇവവഴിയാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. വാഹതനത്തിന് കുറുകെ ചാടി അപകടം വരുത്തുന്നതും കുറവല്ല. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമെല്ലാം യാത്ര ചെയ്യുന്നത് ഭയപ്പാടോടെയാണ്. ഇടവഴികളും പറമ്പുകളും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്

No comments:

Post a Comment