Latest News

അറുപത് ലിറ്റര്‍ വാഷുമായി സ്ത്രീ അറസ്റ്റില്‍

പയ്യന്നൂര്‍: വാറ്റുകേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ അറുപത് ലിറ്റര്‍ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അരവഞ്ചാല്‍ പെരുന്തട്ടയിലെ പുത്തൂക്കാരത്തി തമ്പായി(50)യെ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യേശുദാസന്‍, കെ.കെ. രാജേന്ദ്രന്‍, ടി.കെ. രാജീവന്‍, പി.വി. ബാലകൃഷ്ണന്‍, പി. സീമ എന്നിവരങ്ങിയ സംഘം അറസ്റ്റ് ചെയ്തു. വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. അറസ്റ്റിലായ പ്രതി മുമ്പും അബ്കാരി കേസില്‍ പ്രതിയായിരുന്നു. പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.

No comments:

Post a Comment