Latest News

ഫസല്‍ വധം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണവും പുറത്ത്

കണ്ണൂര്‍: തലശ്ശേരിയിലെ ഫസല്‍ വധ ക്കേസുമായി ബന്ധപ്പെട്ട് കൂടുത ല്‍ വിവരങ്ങള്‍ പുറത്ത്. ഫസലിനെ കൊലപ്പെടുത്തിയശേഷം ആര്‍.എസ്.എസ് പ്രവര്‍ ത്തകനായതലശ്ശേരി ചേമ്പ്ര സ്വ ദേശി സുബീഷ് ആര്‍എസ് എ സ്‌നേതാവുമായി നടത്തിയ ഫോ ണ്‍ സംഭാഷണമാണ് ഇന്ന് പുറത്തുവന്നത്.
ഫസലിനെ കൊലപ്പെടുത്തി യത് തങ്ങളെന്ന് വ്യക്തമാക്കി സുധീഷ് പോലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫോ ണ്‍ സംഭാ ഷണ വും പുറത്തു വന്നത്.
എന്‍.ഡി.എഫ് പ്രവര്‍ത്തകനും പത്ര ഏജന്റുമായിരുന്ന ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നരിക്കുന്നത്.
ഫസലിനെ വെട്ടിയത് താനാണെന്ന് സംഭാഷണത്തില്‍ സുബീഷ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഫോണ്‍ സംഭാഷണവും കുറ്റമൊഴിയുടെ വീഡിയോക്ലിപ്പും ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കി. മറ്റൊരു കേസുമായി ബന്ധ പ്പെട്ട് അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വന്നത്. അ തേസമയം, ഇപ്പോള്‍ പുറത്തു വന്ന ഫോണ്‍ സംഭാഷണം പോലീസ് കസ്റ്റഡിയില്‍ ആവുന്നതിനുമുമ്പ് നടത്തിയതാണെന്നാണ് വിവരം.

No comments:

Post a Comment