Latest News

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെനിയമിക്കണം

പയ്യന്നൂര്‍: സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി ഭവനില്‍ ചേര്‍ന്ന ലോക വയോജന പീഡന വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗം താലൂക്ക് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തി രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്നും നാട് പനിച്ച് വിറങ്ങലിക്കുമ്പോഴും ആവശ്യത്തിന് ശുചീകരണ ജീവനക്കാര്‍ ഉല്‍പ്പെടെയുള്ളവരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നും യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.പ്രശസ്ത വാഗ്മിയുംപ്രഭാഷകനുമായ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. എന്‍.പി. ഭാസ്‌കരന്‍, വി.വി. കൃഷ്ണന്‍, വി.വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. മോഹനന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. കെ.പി. ജനാര്‍ദ്ദനന്‍ സ്വാഗതവും രഘുവരന്‍ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തി രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്നു അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി(ഐപ്‌സോ) പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തുള്ള വ്യാപാരിഭവനില്‍ ചേര്‍ന്ന യോഗം ഒരു പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പാരീസ് ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപിന്റെയും നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
ദേശീയ കൗണ്‍സില്‍ മെമ്പര്‍ ജി.ഡി.നായര്‍ അധ്യക്ഷത വഹിച്ചു. വി.വി. കൃഷ്ണന്‍, വി.വി. കുമാരന്‍, എന്‍ കൃഷ്ണന്‍, പി. ജയരാജന്‍,എന്നിവര്‍ സംസാരിച്ചു. കെ.പി. ജനാര്‍ദ്ദനന്‍ സ്വാഗതവും പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment