Latest News

നേത്രപരിശോധന ക്യാമ്പ്‌നടത്തി

കരിവെള്ളൂര്‍: കാഞ്ഞിരമുക്ക് ശ്രീനാരായണ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് , പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘം എന്നിവ ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാക്യാമ്പ് നടത്തി. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രന്‍ അധ്യക്ഷനായി. പി. ചന്ദ്രന്‍, സി. കൃഷ്ണന്‍, ഇ. വേണുഗോപാലന്‍, അപ്യാല്‍ രാമചന്ദ്രന്‍, കെ. സജിത്ത്, എന്നിവര്‍ പ്രസംഗിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എം. ലയന, എല്‍.എസ്.എസ്. നേടിയ എം. ഷാനിഫ എന്നിവരെ അനുമോദിച്ചു.

No comments:

Post a Comment