Latest News

ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

പരിയാരം: ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്ത് ബൈക്ക് വഴിയാത്രക്കാരരനെ ഇടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. വഴിയാത്രക്കാരന്‍ മാടായിയിലെ മുഹമ്മദിന്റെ മകന്‍ കെ.ടി. തന്‍സീര്‍(29), ബൈക്ക് ഓടിച്ച മണ്ടൂരിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അഞ്ചില്ലത്ത് സിനാന്‍(18)എന്നിവര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ തന്‍സീറിനെയും സിനാനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും സഹയാത്രികനായിരുന്ന മണ്ടൂര്‍ പാട്യത്തെ ഹുസൈന്റെ മകന്‍ സഫ് വാനെ(18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment