Latest News

വൈ.എം.സി എ സ്ഥാപക ദിനാഘോഷവും, വാര്‍ഷികാസൂത്രണവും

പയ്യാവൂര്‍: ചെമ്പേരി വൈ.എം.സി.എ.സ്ഥാപക ദിനാചരണവും വാ ര്‍ഷിക പ്ലാനിംഗും വൈ.എം.സി.എ. കേരളാ റീജിയണ്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി കൂന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു അടുപ്പുകല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.ഇമ്മാ നുവല്‍ ജോര്‍ജ് ക്ലാസെടുത്തു. ബോബി കടുവാതൂക്കില്‍, സിബി പിണക്കാട്ട്, ബാബു കുട്ടി ജോര്‍ജ്, ആന്റണി മായയില്‍, ബിനു മണിമല എന്നിവര്‍ പ്രസംഗിച്ചു.ഈ അദ്ധ്യായന വര്‍ഷം ഇരുപത്തിയഞ്ച് നിര്‍ ദ്ദനരായ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുവാനും, മു ന്‍ വര്‍ഷങ്ങളില്‍ ചെയ്തിരുന്നഎഴുപത് മാനസിക രോഗികളെ സൗ ജന്യമായി ചികത്സിക്കുന്ന ക്ലമന്‍സാ പദ്ധതി തുടരുവാനും സമ്മേള നം തീരുമാനിച്ചു.
2017-18 വര്‍ഷം പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി ഭവന നിര്‍ മ്മാണത്തിന് സഹായിക്കുവാനും, വിദ്യാത്ഥികള്‍ക്കായി സൈബര്‍ ക്രൈമിനെക്കുറിച്ചുള്ള ബോധവ ല്‍ക്കരണ ക്ലാസുകള്‍, പ്രസംഗ പരി ശീലന ക്യാമ്പ്, ലീഡര്‍ഷിപ്പ് സെ മിനാര്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടങ്ങിയവ നടത്തുവാ നും തീരുമാനിച്ചു.

No comments:

Post a Comment