Latest News

മാല കവര്‍ന്നു

പയ്യന്നൂര്‍: ഉത്സവസ്ഥലത്തെത്തിയ വീട്ടമ്മയുടെ നാലേകാല്‍പവന്റെ മാല മോഷണം പോയി. അരവഞ്ചാല്‍ പെരുന്തട്ടയിലെ പി. രജനിയുടെ മാലയാണ് വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപം വെച്ച് മോഷണം പോയത്. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. അതേസമയം രണ്ടുദിവസം മുമ്പ് കൊടക്കാട് വേങ്ങാപ്പാറയി ലെ വീട്ടില്‍ കയറി മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു. മാല കവര്‍ന്നത് നാടോടി സത്രീയാണെ ന്ന് തിരിച്ചറിഞ്ഞതോടെയാണ് രജനി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.



No comments:

Post a Comment