Latest News

ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും നടത്തി

പയ്യന്നൂര്‍:പെരുമ്പ ലയണ്‍സ് ക്ലബ്ബും ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയും സംയുക്തമായി കവ്വായി ഖായിദമില്ലത്ത് ഹയര്‍സെക്കന്ററിസ്‌കൂളില്‍ ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും നടത്തി. ടി. ജാഫര്‍ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എസ്. ഷുക്കൂര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. കെ. നാസിം അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു വിജയന്‍ വസ്ത്ര വിതരണവും പി.പി. നാസര്‍ റിലീഫ് വിതരണവും ഭാരവാഹികള്‍ക്ക് കൈമാറി. റുകുനുദ്ദീന്‍ , ഇസ്മായില്‍, ചന്ദ്രന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കെ. അശോകന്‍ നന്ദി പറഞ്ഞു.

No comments:

Post a Comment