Latest News

പയ്യന്നൂര്‍ താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഉദ്ഘാടനം നാളെ

പയ്യന്നൂര്‍ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഇരുപത്തിനാലിന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. സി. കൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പരിപാടിയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.ഡോ.കെ. നാരായണ നായക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി, സ്ഥിരം സമിതി അംഗങ്ങളായ പി.വി.കുഞ്ഞപ്പന്‍, ഇന്ദുലേഖ പുത്തലത്ത്, എം. സഞ്ജീവന്‍, പി.പി.ലീല, വി. ബാലന്‍, കൗണ്‍സിലര്‍മാരായ ഇ. ഭാസ്‌കരന്‍, പി.പി. ദാമോദരന്‍, എം.കെ. ഷമീമ, പി.വി ദാസന്‍, ഷിനികെ.പി, പോത്തേര കൃഷ്ണന്‍ എന്നിവരും ടി.ഐ മധുസൂദനന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്,എം. രാമകൃഷ്ണന്‍, കെ.ടി. സഹദുള്ള, ടി.സി.വി ബാലകൃഷ്ണന്‍, പി. ജയന്‍, എ.വി. തമ്പാന്‍, ടി. രാമകൃഷ്ണന്‍, ടി.പി. സുനില്‍കുമാര്‍, ഇക്ബാല്‍ പോപ്പുലര്‍, ബി. സജിത് ലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. ലേഖ നന്ദിയും പറയും.

No comments:

Post a Comment