Latest News

പനി: അധികൃതരുടെ അനാസ്ഥമൂലം ജനങ്ങള്‍ ഭീതിയിലാകുന്നു-പി രാമകൃഷ്ണന്‍

പയ്യന്നൂര്‍: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം പനി മരണങ്ങള്‍ തുടരുകയും പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യുമ്പോള്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാകൃഷ്ണന്‍ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ അധികാരികളുടെയും ജാഗ്രത കുറവാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പയ്യന്നൂരില്‍ ഡെങ്കിപനി മൂ ലം മരണം സംഭവിക്കുകയും നിരവധി ആള്‍ക്കാര്‍ ആശുപത്രിയിലാവുകയും ചെയ്യുന്നതിലും ശു ചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റുംനഗരസഭകാണിക്കുന്നതാ ല്‍ പര്യക്കുറവില്ലായ്മയിലും പ്രതിഷേധിച്ച് പയ്യന്നൂര്‍ നഗരസഭയ്ക്ക് മുന്നില്‍ പയ്യന്നൂര്‍ മണ്ഡലം കോ ണ്‍ഗ്രസ്സ് കമ്മിറ്റിസംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മഉദ ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. എം.കെ. രാജന്‍, എ.പി.നാരായണന്‍, അഡ്വ. ബ്രിജേഷ്‌കുമാര്‍, വി.എന്‍.എരിപുരം, പി. ലളിത, അഡ്വ.ഡി.കെ.ഗോപിനാഥ്. കെ.കെ. ഫല്‍ഗുനന്‍, എം. പ്രദീപ് കുമാര്‍, പി.പി. ദാമോദരന്‍, അത്തായി പത്മിനി, ഇ.പി. ശ്യാമള, എം. വത്സല, അര്‍ജ്ജുന്‍ ഇ.പി, നവനീത് നാരായണന്‍, ടി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടി. നാരായണന്‍നായര്‍, ശങ്കരന്‍കുട്ടി, പി. പത്മനാഭന്‍, കെ.വി. ഭാസ്‌കരന്‍, എന്‍.ഗംഗാധരന്‍, കല്ലത്ത് രാമചന്ദ്രന്‍, പിലാക്കല്‍ അശോകന്‍, വിജയന്‍, കെ.ടി. ഹരീഷ്, പറമ്പത്ത് രവി, ഗോവിന്ദന്‍ അടിയോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാല്‍പാടി ഭാസ്‌കരന്‍ സ്വാഗതവും പ്രശാന്ത് കോറോം നന്ദിയും പറഞ്ഞു.

No comments:

Post a Comment