Latest News

പയ്യന്നൂര്‍ ടൗണില്‍ എയര്‍ഹോണ്‍ നിരോധിക്കണം

 പയ്യന്നൂര്‍: രൂക്ഷമായ ഗതാഗതക്കുരുക്ക്‌കൊണ്ട് പൊറുതിമുട്ടുന്ന വ്യാപാരികള്‍ക്ക്, ടൗണില്‍ എയര്‍ ഹോണ്‍ ശല്യം കൂടിക്കൂടി വരികയാണ്. അതുകൊണ്ട് ടൗണില്‍ എയര്‍ഹോണ്‍ പൂര്‍ണ്ണമായി നിര്‍ ത്തലാക്കണമെന്ന് പയ്യന്നൂര്‍ ചേ മ്പര്‍ വടക്കെബസാര്‍, തെക്കെബസാര്‍ ഏരിയാ കമ്മിറ്റി പോലീസ് അധികൃതരോടാവശ്യപ്പെട്ടു. ടി.വി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചേമ്പര്‍ പ്ര സിഡണ്ട് കെ.യു വിജയകുമാര്‍ ഉ ദ്ഘാടനം ചെയ്തു.കെ.എ മുരളീ ധരന്‍സ്വഗതവും സി. അനില്‍കു മാര്‍ നന്ദിയും പറഞ്ഞു.
സംഘടനാചര്‍ച്ചയില്‍ കെ. കെ. ദിവാകരന്‍, ടി.കെ. നാരായണന്‍ മാസ്റ്റര്‍, എസ്. ശിവപ്രസാദ് ഷേണായി, കെ. പത്മനാഭന്‍, കെ.കെ. അനില്‍കുമാര്‍, പി.എന്‍.ശ്രീകല, രാജീവന്‍ പാടാച്ചേരി,പി.വി. തങ്കം, സാവിത്രികരുണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment