Latest News

പുതുതലമുറക്ക് പാരമ്പര്യശക്തി കൈമാറണം-സ്പീക്കര്‍

കരിവെള്ളൂര്‍: സാംസ്‌കാരിക മ രയി രോഗം സമൂഹത്തിനാകെ ബാധിച്ചുവെന്നുംഅതില്ലാതാക്കാ ന്‍ പാരമ്പര്യത്തിന്റെ ശക്തി പുതുതലമുറക്ക് കൈമാറണമെ ന്നും സ്പീക്കര്‍ പി. ശ്രീരമാകൃഷ്ണന്‍.
കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ എ.വി. സ്മാരക വായനശാ ല ആന്റ് ഗ്രന്ഥാലയത്തിന്റെ കെ ട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
സംഘടനകളിലൂടെ പൊരു തി നേടിയ ജീവതമാണ് മലയാളികളുടേത് എന്നിട്ടും അന്ധവിശ്വാസങ്ങള്‍ ഇല്ലെന്ന് പറയുക യും സ്വന്തം ജീവിതത്തില്‍ നടപ്പാക്കാന്‍ മടിയില്ലാത്ത ഒട്ടേറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഇത് സമൂഹത്തില്‍ വരുത്തുന്ന ദുരന്തങ്ങള്‍ ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറിവിന്റെയും ചരിത്രത്തിന്റെയും പിന്തുണയോടെ നമ്മുടെ നാട്ടിലെ സാംസ്‌കാരിക ജീര്‍ണതയെ ചെറുക്കാന്‍ ഓരോരുത്ത രും മുന്‍നിരയില്‍ ഉണ്ടാകണമെ ന്നും അദ്ദേഹം പറഞ്ഞു. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. എ.വി.യുടെ ഫോ ട്ടോ സംസ്ഥാന ലൈബ്രറി കൗ ണ്‍സില്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അനാഛാദനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് എം.രാഘവന്‍ കമ്പ്യൂട്ടര്‍ ഏറ്റുവാങ്ങി. വനി താ വയോജന പുസ്തക വിതരണം ജില്ലാ ലൈബ്രറി കൗ ണ്‍സില്‍ സെക്രട്ടറി പി.കെ. ബൈ ജു നിര്‍വ്വഹിച്ചു. എം.ശശിമോഹനന്‍,പി. രമേശന്‍, ജില്ലാ പഞ്ചായത്തംഗം പി. ജാനകി, വി.പി. ശാ രദ, വൈക്കത്ത് നാരായണന്‍ മാ സ്റ്റര്‍, എ.കെ. ഗിരീഷ് കുമാര്‍, ഇ.പി. കരുണാകരന്‍, കെ നാരായണന്‍, കരിമ്പില്‍ പ്രഭാകരന്‍, എം. വി അപ്പുക്കുട്ടന്‍, ഇപി. രതീശന്‍, എം.വി. ഗിരീശന്‍, കെ. അക്ഷയ്, കെ.പി. രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. കരിവെള്ളൂര്‍ മുരളി സാംസ്‌കാരിക പ്രഭാഷണം നടത്തി. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി

No comments:

Post a Comment