Latest News

വി.എസ്. സ്വാഹ ദേശീയ ചെസ്സിലേക്ക്

പയ്യന്നൂര്‍: ജൂലായ് മധ്യവാരത്തി ല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ദേശീയ വനിതാ ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ പയ്യന്നൂരിലെ വി.എസ്. സ്വാഹ കേരളത്തെ പ്രതിനിധീകരിക്കും. തൃശൂരില്‍ വെച്ച് നടന്ന സം സ്ഥാന ചെസ് മത്സരത്തില്‍ നാ ലാം സ്ഥാനം നേടിയാണ് സ്വാഹ ഈഅഭിമാനര്‍ഹമായ നേട്ടത്തിന് അര്‍ഹത നേടിയത്. അണ്ടര്‍ 17 സംസ്ഥാന ചെസ് ഗേള്‍സ് ചാമ്പ്യനായിരുന്നു ഈ താരം. സബ് ജൂനിയര്‍, ജൂനിയര്‍ , സീനിയര്‍ വിഭാഗത്തില്‍ പലതവണ ദേശീയ ചെസില്‍ (എട്ടുതവണ) കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഷേണായ് സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്വാഹ ശങ്കരന്‍-വിധുബാല ദമ്പതികളുടെ മകളാണ്. സഹോദരന്‍ ബ്രഹ്മ സംസ്ഥാന ചെസ് താരമാണ്

No comments:

Post a Comment