Latest News

പോലീസിനെ തടഞ്ഞ അമ്പതോളം പേര്‍ക്കെതിരെ കേസ്:ഒരാള്‍ അറസ്റ്റില്‍

പയ്യന്നൂര്‍:പരിയാരംമെഡിക്കല്‍ കോളേജ് പരിസരത്തുണ്ടായ അ ക്രമ കേസിലെ പ്രതികള്‍ ഒളിവി ല്‍ കഴിയുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോ ലീസ് സംഘം ആറുപേരെ ക സ്റ്റഡിയിലെടുത്തു. അമ്പതോളം സം ഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതി രെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടിക്കുളം ബീച്ച് റോഡിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെ. ധ നേഷിനെ(23)പോലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ സ്ത്രീകളടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കണ്ടാലറിയാവുന്ന അമ്പതോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.


No comments:

Post a Comment