Latest News

നടിയെ അക്രമിച്ച സംഭവംഅന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിജിപി

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്ഡിജിപി സെന്‍ കുമാര്‍. അന്വേഷണം ശരിയായ ദിശയിലല്ലെന്നുംഅന്വേഷണ ഉ ദ്യോഗസ്ഥന്‍ പലകാര്യങ്ങളും അ റിയുന്നില്ലെന്നുംപലവിവരങ്ങ ളും പുറത്തുപോകുന്നുവെന്നും ഡി ജിപിയുടെസര്‍ക്കുലറില്‍പറയുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സമയത്താണ് നടിയെ അക്രമിച്ച കേസ് ഉണ്ടായത്. ക്രൈംബ്രാഞ്ച് ഐ.ജിയായ ദിനേന്ദ്ര കശ്യപ്, കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍, എറണാകുളം റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്ജ്, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍, സിഐ മാര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതിന്റെ മേല്‍നോട്ട ചുമതല ദക്ഷിണമേഖല എഡിജിപി ബി. സന്ധ്യയ്ക്കാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്‍ ദിലീപിനെയും നാദിര്‍ഷയേയും മണിക്കൂറുകള്‍ ചോദ്യം ചെയ്ത സമയത്ത് അന്വേഷണ സംഘത്തിന്റെ തലവനായ ഐ.ജി ദിനേന്ദ്രകശ്യപോ അന്വേഷണ സംഘത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നില്ല.ചോദ്യം ചെയ്യലിനെക്കുറിച്ച് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങളില്ലായിരുന്നു.ഇതേ തുടര്‍ന്നാണ് അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപ് അറിയുന്നില്ല. എന്നാല്‍ പല വിവരങ്ങളും മാധ്യമങ്ങളില്‍ കൂടി പുറത്തുവരുന്നു. ഇത് പ്രൊഫഷണല്‍ ശൈലിയിലുള്ള അന്വേഷണമല്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment