Latest News

ഹക്കീംവധക്കേസ്: ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിന്റെ കൊ ലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന നാലുപേരുടെയും ജാ മ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനക്കെടുത്തു.
ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ റിമാന്റില്‍ കഴിയു ന്ന നാലുപേരും നിരപരാധികാളാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ഹൈക്കോടതിയില്‍ ഉന്നയിച്ചു. 
പ്രതിഭാഗം അഭിഭാഷകരുടെ വാദം തുടങ്ങിയതോടെ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതിയുടെ തീരുമാനം ഇന്നോ നാളെ യോ ഉണ്ടാകുമെന്നാണ് സൂചന.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നാലുപേരെയും നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് ടെസ്റ്റിന് സി.ജെ.എം. കോടതിയുടെ അനുമതിയോടെ സി.ബി.ഐ സംഘം വിധേയമാക്കിയിരുന്നു. ഇതിന്റെ പരിശോധനാഫലം ഇന്ന് കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നേരത്തെ സി.ബി.ഐ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകൂ ടി പരിഗണിച്ചായിരിക്കും ഹൈ ക്കോടതി ജാമ്യാപേക്ഷയി ല്‍ അ ന്തിമ തീരുമാനം കൈക്കൊള്ളുക.കെ.പി. അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍സലാം, ഇസ്മായില്‍, മുഹമ്മദ് റഫീഖ് എന്നിവരെയാണ് ഗൂഡാലോചനക്കുറ്റം ചുമത്തി സി.ബി.ഐ സംഘം അ റസ്റ്റ് ചെയ്തത്. 2014 ഫിബ്രവരി പത്തിനാണ് ഹക്കീം കൊല്ലപ്പെട്ടത്.

No comments:

Post a Comment