Latest News

റമളാന്‍ വിടപറയുന്നു നിങ്ങള്‍ പശ്ചാതാപം ചെയ്തുവോ?

'തീര്‍ച്ച'മനസ്സ് തെറ്റിലേക്ക് പ്രേരിപ്പിച്ച്‌കെണ്ടിരിക്കും എന്ന അര്‍ത്ഥത്തില്‍ ഒരു ഖുര്‍ ആന്‍' സൂക്തമുണ്ട്. മനുഷ്യന്‍ സൃഷ്ടിക്കപെട്ടിരിക്കുന്നത് ബലഹീനനായാണെന്നു മറ്റൊരിടത്തുമുണ്ട്.ഏത് ബലവാനും തെറ്റില്‍ അകപ്പെടാം എന്നാണിതിന്റെയൊക്കെ പൊരുള്. ഒറ്റയാനായിവന്ന പിശാച് തിരിച്ച്‌ചെല്ലുന്നത് ഒറ്റക്കായിരിക്കില്ലെന്നും പ്രപഞ്ചനാഥനെ ധിക്കരിച്ച ഒരു
സംഘവുമായിട്ടായിരിക്കുമെന്നും പ്രവാചകന്‍ നമുക്ക് മുന്നറിയിപ്പ്
നല്‍കിയതാണ്. പിശാച് രക്തധമനികളില്‍ കയറി മനുഷ്യനെവഴിപിഴപ്പിക്കുക
തന്നെചെയ്യുമെന്ന് ആര്‍ക്കാണറിയാത്തത്.? സംഗതി ഗൗരവമാണ്. പണ്ഡിതനും, പാമരനും സമ്പന്നനും ദരിദ്രനും, രാജാവും, പടയാളും, പ്രജയും വ്യാപാരിയും, കുടുംബനാഥനും, കൂടുംബനാഥയും ഇങ്ങനെ ഏതൊക്കെ
അവസ്ഥയിലാണൊ മനുഷ്യനുളളത് അവിടെയൊക്കെ പിശാച് വരികയും തെറ്റിലേക്ക് നയിക്കാന്‍ ആവതു ശ്രമിക്കുകയും ചെയ്യുന്നു
എത്രവലിയ സമ്പന്നനും പണം ഒരു ദൗര്‍ബല്ല്യമായിരിക്കും കോടികള്‍ സമ്പാദിച്ചാലും തീരാത്ത ആര്‍ത്തി ഇനി—യുമെങ്ങനെ സമ്പാദിക്കാം എന്ന ആലോചന ഇതില്‍ അവനെതളച്ചിടുക എന്നുളളതാണ് പിശാചിന്റെ ദൗത്യം. സമ്പന്നന്റെ ചിന്തയില്‍പണത്തിനുമാത്രം സ്ഥാനം നല്‍കിഅവന്റെ വിവേകം
നഷ്ടപ്പെടുത്താനുളള കഠിന ശ്രമം അത് ചിലപ്പോള്‍ 'സകാത്' നല്‍കാതിരിക്കാനുളള ന്യായികരണങ്ങളാവാം. നല്‍കിയാല്‍തന്നെ കണക്കനുസരിച്ചു കൊടുക്കാതിരിക്കാനുളള ആശയങ്ങള്‍ നല്‍കലാവാം. നല്‍കിയാല്‍ തന്നെ വാക്കുകൊണ്ടൊ മറ്റോ വാങ്ങുന്നവനെ വേദനിപ്പിക്കുന്ന പെരുമാറ്റങ്ങള്‍കൊണ്ടാവാം അല്ലെങ്കില്‍പൊങ്ങച്ചത്തിന്റെയും താന്‍പോരിമയുടെയും ഗര്‍ത്തത്തില്‍ ചാടിച്ചുകൊണ്ടാവാം ഒരു സമ്പന്നന്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യനാവണമെങ്കില്‍ എത്രമാത്രം സൂക്ഷ്മതപാലിക്കണമെന്നോ? സമ്പത്ത് ഒരു
പരീക്ഷണമാണ്തികഞ്ഞ ഭക്തിയും സുക്ഷമതയുമുളളവര്‍ക്കെ അത് നീതീപൂര്‍വ്വം കൈകാര്യം ചെയ്യാനാവൂ. ധര്‍മ്മം നല്‍കുകയും വാങ്ങിയവരില്‍
ചിലരെയെങ്കിലും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുതലാളിമാരുണ്ട് ഇവിടെ മനുഷ്യന്‍ തോല്‍ക്കുകയും പിശാച് ജയിക്കുകയും ചെയ്യുന്നു. വാങ്ങുന്നവനെയും വഴിതെറ്റിക്കാന്‍ പിശാച് കഠിനശ്രമം നടത്തുന്നു കിട്ടയത്‌പോരാ എന്നതോന്നല്‍ (ആര്‍ത്തി) അതുകാരണം
അല്ലാഹുവിനെ സ്തുതിക്കാന്‍ മറന്നുപോകല്‍ തന്നയാളെ(ചിലപ്പോള്‍ തരാത്തവരെയും) ആക്ഷേപിക്കല്‍ ചിരിക്കാന്‍ പിശാചിന് ഇനി എന്തുവേണം?. ചിന്തിച്ചാല്‍ ഏത് മേഖലയിലും ഇതുതന്നെയാണ് കാര്യം. സത്യസന്ധനല്ലാത്ത വ്യാപാരി കൊള്ളലാഭം കൊയ്ത് നോട്ട്‌കെട്ടില്‍ അന്തിയുറങ്ങുമ്പോള്‍
മായമുള്ള സാധനങ്ങള്‍ നല്‍കി ഉപഭോക്താവിനെ വഞ്ചിക്കുമ്പോള്‍
അന്തിമവിശകലനത്തില്‍ കച്ചവടവും ചിലര്‍ക്ക് പരാജമയമാണ്. കൃത്യമായി സകാത്' നല്‍കാതിരിക്കുക വഴിയും അപകടത്തില്‍ പെടുന്നവരുണ്ട്.
ഭര്‍ത്താവിന്റെ റോളില്‍ പരാജയപ്പെടുന്ന കുടുംബനാഥന്‍മാര്‍ എത്രയെങ്കിലുമുണ്ട്.ഭാര്യമാരും അതേവിശകലനം ചെയ്യേണ്ടതില്ല. ഇണയോടുള്ള കടപ്പാടുകള്‍ തീര്‍ത്തവര്‍ വളരെ വളരെ വിരളം. ആരാധനകളുടെ കാര്യത്തിലും തഥൈവ പോരായ്മകള്‍ 'ഉഹ്ദ്' മലയേക്കാള്‍ വരും. ചിലര്‍ക്ക് നല്ലരീതിയില്‍ ചെയ്യുന്നവരിലാവട്ടെ അഹങ്കാരത്തിന്റെ സ്പര്‍ശവുംവന്നുപോകുന്നു. നാവ്‌കൊണ്ടു കാത്‌കൊണ്ട് മറ്റ് അവയവങ്ങള്‍കൊണ്ട് ചെയ്തകൂട്ടിയ
അപരാധങ്ങളുടെ 'ലീസ്റ്റ്' എടുത്താല്‍ പേജുകളുടെ എണ്ണം വര്‍ദ്ധിക്കുകയേഉള്ളൂ. നന്‍മകള്‍ പറഞ്ഞ സമയം കുറവ് തിന്‍മകള്‍ പറയാത്ത നേരമുണ്ടോ എന്ന് ചോദിക്കുകയാവും ഭേദം. വാട്‌സ്പ്പിലൂടെ ഫോര്‍വേഡ് ചെയ്ത
അരുതായ്മകള്‍ക്ക് കണക്കില്ല. നന്‍മയുടെ ഏടുകളില്‍ ശൂന്യത
നിറയുമ്പോള്‍ തിന്‍മയുടെ ത്രാസ് താണുപോകുമെന്ന കാര്യം സത്യം.കൈകള്‍ സംസാരിക്കുകയുംകാലുകള്‍ സാക്ഷിനില്‍ക്കുകയും ചെയ്യുന്ന ദിവസം
വരാനുണ്ടെന്നത് എന്തേ മറന്നുപോയോ. ഓര്‍മപ്പെടുത്തലുകളാണ് ഓരോ റമദാനും മനസ്സിനെയും ശരീരത്തെയും കഴുകി ശുദ്ധിയാക്കി പുതിയ
ജീവിതം തുടങ്ങാന്‍ ഇതിനെക്കാള്‍ നല്ല അവസരമില്ല.പ്രപഞ്ചനാഥന്‍
കാത്തിരിക്കുകയാണ് അടിമയുടെ പാപമോചനത്തിനായി. ചോദിക്കൂ... നല്‍കാം. പാപമോചനം തേടൂ. മാപ്പാക്കിതരാം എന്നാണ് അല്ലാഹു പറയുന്നത്.
പാപമോചനം ചെയ്യാനുള്ള മികച്ച അവസരം. പാപമോചനം ചെയ്ത് മനസ് സ്ഫുടമാക്കുന്നവര്‍ വിജയികള്‍.വിജയികള്‍ക്കാണ്‌സ്വര്‍ഗ്ഗം. വിജയികള്‍ക്ക് മാത്രം.

No comments:

Post a Comment