Latest News

ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക

കെ.ജി.സുധാകരന്‍
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും അനായാസം തുടരാന്‍ തന്നെയാണ്
ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ബാങ്ക് ബോര്‍ഡ് ബ്യൂറോ
രൂപീകരിച്ച ശേഷം Bank Investment Company രൂപീകരിക്കും.
പൊതുമേഖലാ
ബാങ്കുകളിലെ
സര്‍ക്കാരി ഓഹരി ഈ
കമ്പനിയിലേക്ക് മാറ്റും. കമ്പനി മുഖാന്തിരം
പൊതുപണം
എളുപ്പത്തില്‍ കോര്‍പ്പറേറ്റ് പെട്ടികളിലേക്ക് ഒഴുകും. ഇനി മുതല്‍
പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക്
സ്വന്തം. അവര്‍
ഉന്മാദനൃത്തം
ചവിട്ടുകയാണ്.ലാഭം
മാത്രം ലക്ഷ്യമായി പ്രവര്‍ത്തിച്ചിരുന്ന
ബാങ്കുകള്‍
ദേശസാല്‍ക്കരിച്ചത്
പൊതു സമൂഹത്തിന്റെ സമഗ്ര പുരോഗതി
ഉറപ്പു വരുത്താനാണ്. കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനും കൃഷി, വ്യവസായം, ഗ്രാമീണ കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ മര്‍മ്മ പ്രധാന മേഖലകളില്‍ യഥേഷ്ടം വായ്പ ലഭ്യമാക്കണം.
ധനകാര്യ ഉള്‍ച്ചേര്‍ക്കല്‍ (Financial Inclusion) യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉറപ്പു വരുത്തണം. ഇതൊക്കെ
നേടാനായിരുന്നു
ബാങ്കുകള്‍
ദേശസാല്‍ക്കരിച്ചത്.
ഇന്ന് ഭരണാധികാരികള്‍ നാഴികമണി പിറകോട്ട്
തിരിക്കുകയാണ്.
ദേശസാല്‍ക്കരണം
മറന്ന ഭരണാധികാരികള്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ്. സാധാരണ ജനങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും അകലുകയാണ്. ബാങ്കിംഗ് മേഖല
Class Bankingലേക്ക് തിരിച്ചു പോകുകയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൊള്ളപ്പലിശക്കാരുടെ സ്വാധീനം വര്‍ധിച്ചു
വരുന്നതായി റിസര്‍വ്വ്
ബാങ്ക് പഠനങ്ങള്‍
സൂചിപ്പിക്കുമ്പോള്‍ അത് ഗൗനിക്കാതെയാണ്
ജനവിരുദ്ധ നടപടികള്‍
തുടരുന്നത്.ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ധനമേഖല തുറന്നു
കൊടുക്കുകയാണ്.
ബാങ്ക്, ഇന്‍ഷൂറന്‍സ്,
പ്രതിരോധം, റെയില്‍വെ തുടങ്ങിയ മേഖലകള്‍ പൊതുമേഖലയില്‍
തന്നെ ആയിരിക്കണം. സ്വകാര്യവല്‍ക്കരണം
ആപത്താണെന്ന്
തിരിച്ചറിഞ്ഞ ഭരണകൂടങ്ങള്‍
ദേശസാല്‍ക്കരണ
പ്രക്രിയ തുടരുകയാണ്. നായക് കമ്മിറ്റി
നിര്‍ദ്ദേശിച്ചത് ബാങ്കിംഗ് മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം
പട്ടേല്‍ കമ്മിറ്റി
നിര്‍ദ്ദേശിച്ചത് റിസര്‍വ്വ് ബാങ്കിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കാന്‍
നചികേത്‌മോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത് എല്ലാ
ഇന്ത്യക്കാര്‍ക്കും ബാങ്ക് എക്കൗണ്ട് നല്‍കാന്‍ ഇന്ത്യന്‍ ജനതക്ക്
ആവശ്യമായ വായ്പ നല്‍കാന്‍ കമ്മിറ്റിയുമില്ല ശുപാര്‍ശകളും ഇല്ല.
എല്ലാ കമ്മിറ്റികളും
ജനവിരുദ്ധം. ദേശവിരുദ്ധം.
ബാങ്കിംഗ് മേഖലയുടെ ആരോഗ്യം സംരക്ഷിക്കണം. പൊതുമേഖലയെ
ശക്തിപ്പെടുത്തണം.
ദേശസാല്‍ക്കരണ
മൂല്യങ്ങള്‍
ഉയര്‍ത്തിപ്പിടിക്കണം.
ജനകീയ ബാങ്കിംഗ് നയം ദേശവ്യാപകമായി
നടപ്പിലാക്കണം.
കോര്‍പ്പറേറ്റ് കൊള്ള
അവസാനിപ്പിക്കണം.
ജനങ്ങളുടെ
നിത്യവരുമാനത്തില്‍
ക്രിയാത്മകമായ
വര്‍ദ്ധനവ് ഉറപ്പുവരുത്തണം. അതിന് ഈ നയങ്ങള്‍ തിരുത്തണം.
ബദല്‍ നയങ്ങള്‍ക്കായി പ്രക്ഷോഭം
ശക്തിപ്പെടുത്തുക.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ സ്വകാര്യ
വിദേശ ബാങ്കുകളും
ദേശസാല്‍ക്കരിക്കുക.
മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറന്ന്
ബാങ്കിംഗ് സേവനം
മുഴുവന്‍ ജനങ്ങള്‍ക്കും
ലഭ്യമാക്കുക. ബാങ്ക്‌ബോര്‍ഡ്
ബ്യൂറോപിരിച്ചുവിടുക.

No comments:

Post a Comment