Latest News

നാവിക ഓഫീസര്‍ ട്രെയിനിയുടെ മരണം സഹോദരനില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു

പയ്യന്നൂര്‍: ഏഴിമല നാവല്‍ അ ക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ഓഫീസര്‍ ട്രെയിനി മലപ്പുറം താനാല്ലൂരിലെ സൂരജ് ഗൂഡപ്പ(25)യുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോ ലീസില്‍ നല്‍കിയ പരാതിയില്‍ ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റാച്ചുമെന്റ് ഡി.വൈ.എസ്.പി മധുസൂദനന്‍ സഹോദരനില്‍ നി ന്നും മൊഴിയെടുത്തു.
മരണപ്പെട്ട സൂരജ് ഗൂഡപ്പയുടെ സഹോദരന്‍ സുനാജ് ഗൂ ഡപ്പയില്‍ നിന്നാണ് ഇന്നലെ ജി ല്ലാ ക്രൈംബ്രാഞ്ച് ബ്യൂറോ ഓ ഫീസില്‍ വെച്ച്‌മൊഴിയെടുത്തത്.
പതിനേഴിന് ശനിയാഴ്ച മാ താപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും.
ഈമാസം ഇരുപത്തിമൂന്നിന് അവധി കഴിഞ്ഞെത്തുന്ന നാവിക കേഡറ്റുകളെ അന്വേഷണ സം ഘം ചോദ്യം ചെയ്യും.
നാവിക അ ക്കാദമിയില്‍ ജോ ലി ചെയ്തുവരുന്ന ഓഫീസര്‍മാരെയും പ്രൊഫസര്‍മാരെയും ഡോ ക്ടര്‍മാരുടെയും മൊഴി ഇ തിനകം അന്വേഷണ സംഘം രേ ഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് പതിനേഴിന് സന്ധ്യയോടെയാണ് ഓഫീസര്‍ ട്രെയിനി സൂരജ് ഗൂഡപ്പ(25)അക്കാദമി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരുക്കേറ്റനിലയില്‍ ഗുരുതരാവസ്ഥയില്‍ അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനെട്ടിന് പുലര്‍ച്ചെ മൂന്നരമണിയോടെ സൂരജ് മരണപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ കൊലപാതകമെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പോലീസില്‍ നി ന്നും കേസന്വേഷണം ജില്ലാ പോ ല ീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂ റോ ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.

No comments:

Post a Comment