Latest News

മെമ്പര്‍ഷിപ്പ് നല്‍കി

പയ്യന്നൂര്‍: ഗ്രന്ശാലാ സംഘം വായനാവാരത്തിന്റെ ഭാഗമായി പയ്യന്നൂര്‍ കള്‍ച്ചറല്‍ ഫോറം ഗ്രന്ഥാലയം ഗവ. എള്‍.പി. സ്‌കൂള്‍(തപാല്‍ സ്‌കൂള്‍) നാലാംതരത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ മെമ്പര്‍ഷിപ്പ് നല്‍കി. വായനാവാരം പരിപാടി വി.വി. രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സംഘം വായനശാലകള്‍ക്ക് നല്‍കുന്ന റേഡിയോ നല്‍കല്‍ പരിപാടി നേതൃസമിതി മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചുതന്‍ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഭരതന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാവിഭാഗം പ്രസിഡണ്ട് എ.വി. ശാന്ത ടീച്ചര്‍നന്ദി പറഞ്ഞു. 

No comments:

Post a Comment