Latest News

യുവകലാസാഹിതി സമ്മേളനം ഇന്ന്

 തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ യുവകലാസാഹിതിയുടെ യൂണിറ്റ് സമ്മേ ളനം ഇന്ന് വൈകുന്നേരം നാലര മണിക്ക്‌കെ. എം കെ ഓഡിറ്റോ റിയത്തില്‍ നടക്കും. സമ്മേളനത്തില്‍ സിനിമാതാരവും സീരിയല്‍ സംവിധായകനുമായ വി.പി. രാമചന്ദ്രന്‍ മുഖ്യാതിഥിയായി സംബ ന്ധിക്കും.
തുളുനാട് മാസിക കൂര്‍മിള്‍ എഴുത്തച്ഛന്‍ കവിതാ അവാര്‍ഡ് നേടിയ യുണിറ്റ് പ്രസിഡണ്ട് ഷാജഹാന്‍ തൃക്കരിപ്പൂരിനെ അദ്ദേഹം ഉപഹാരം നല്‍കി അനുമോദിക്കും. സമ്മേളനം പ്രശസ്ത കഥാ കൃത്ത് ഹരിദാസ് കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും. യുവകലാ സാഹിതി വൈസ് പ്രസിഡണ്ട് പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡണ്ട് വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ഇ. രാഘവന്‍ പരിചയപ്പെടുത്തും. ജില്ലാ സെക്രട്ടറി ജയന്‍ നീലേശ്വരം, എം. ഗംഗാധരന്‍, രവീന്ദ്രന്‍ മാണിയാട്ട്, പി. രാജഗോ പാലന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഇഫ്താര്‍ സംഗമം നടക്കും. 

No comments:

Post a Comment