Latest News

അസംഘടിതരുടെ ക്ഷേമം എവിടെ?


ജി. സുധാകരന്‍

ഉദാഹരണത്തിന് RSBY, NSAS, JSY തുടങ്ങിയ പദ്ധതികള്‍
ബി പി എല്‍ കാര്‍ഡുമകള്‍ക്ക് മാത്രമാണ് ബാധകം. പല പദ്ധതികള്‍ക്കും വരുമാന പരിധി നിശ്ചയിച്ചിട്ടില്ല. ഒരേ പ്രശ്‌നത്തിന് പല പദ്ധതികള്‍ പല
രീതിയിലാണ് ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. വരുമാന പരിധിയും
വ്യത്യസ്തമാണ്. തൊഴിലാളി മരിച്ചാല്‍ ആ കുടുംബത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം NFBS പദ്ധതിയില്‍ 20000 രൂപയും JBY യില്‍ 50000 രൂപയും AABY യില്‍ 75000 രൂപയും ആണ്. ലഭിക്കുന്ന പെന്‍ഷന്‍ തുച്ഛമായതിനാല്‍ പരിമിതമായ ജീവിതത്തിനു പോലും തികയില്ല.
അതാത് സംസ്ഥാനത്തെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രം ഒരു തൊഴിലാളി മേല്‍പറഞ്ഞ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടണമെന്നില്ല.
Institute for Financial Management & Research (IFMR) നടത്തിയ ഒരു പഠനത്തില്‍ ഒരു അസംഘടിത തൊഴിലാളി ഓരോ
പദ്ധതിയിലും അംഗമായി ചേരുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വിവിധ പദ്ധതികളില്‍ അംഗമാകുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായും
ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വകുപ്പുകളാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. RSBY ചില
സംസ്ഥാനങ്ങളില്‍ തൊഴില്‍ വകുപ്പും മറ്റു ചില സംസ്ഥാനങ്ങളില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്യുന്നു. ഈ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഈ വകുപ്പുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യസമയത്ത് ഫണ്ട് ലഭ്യമാക്കാത്തതും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും
പദ്ധതികളുടെ പരിമിതമായ പ്രവര്‍ത്തനത്തെപ്പോലും താളം തെറ്റിക്കുകയാണ്. സാധാരണ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം മാത്രമായി ഈ പദ്ധതികള്‍ മാറുകയാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് യഥാര്‍ത്ഥ ക്ഷേമം ലഭ്യമാകണം എന്ന ഇഛാശക്തി ആദ്യം ഭരണാധികാരികള്‍ക്ക് ഉണ്ടാകണം.
‘just another Function for the Government department to Perform among many administrative duties’  എന്നാണ് IFMR പഠനം വ്യക്തമാക്കിയത്.UWSS  നിയമത്തിന്റെ സെക്ഷന്‍ 6(8) പ്രകാരം
സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാം. എന്നാല്‍ അത്തരം പദ്ധതികള്‍ പ്രത്യേകം പ്രത്യേകം
വിഭാഗങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ. പല സംസ്ഥാനങ്ങളും ഈ
ദിശയില്‍ കാര്യമായ ചലനങ്ങള്‍ക്ക് തുടക്കം കുറിച്ചില്ല. കര്‍ണാടകയില്‍ നടപ്പിലാക്കിയ ഏക പദ്ധതിയാണ് Karnataka State Private Commercial Vehicle Drivers Accident Benefit Scheme.  ഈ പദ്ധതിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി 1.94 ലക്ഷം ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി. കര്‍ണാടകയിലെ സ്വകാര്യ ഡ്രൈവര്‍മാരുടെ എണ്ണം 2.1 കോടിയാണ്. ബാക്കിയുള്ള ഡ്രൈവര്‍മാര്‍ ഈ പദ്ധതിക്ക് പുറത്താണ്. ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഒരു ക്ഷേമപദ്ധതിയും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ധനമന്ത്രി സാമൂഹ്യക്ഷേമം വിതറുന്നത്.സാമൂഹ്യക്ഷേമം എന്നത് നവലിബറല്‍ അജണ്ടയില്‍ മറയുന്ന അധ്യായമാണ്.


No comments:

Post a Comment