Latest News

ഒരു പഠിതാവ് ഒരു മരം

പയ്യന്നൂര്‍: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു പഠിതാവ്ഒരു മരം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ എ.കെ.എ.എസ്.ജി.വി.എച്ച്.എസില്‍ വെച്ച് ഹയര്‍സെക്കന്ററി തുല്യതാ ക്ലാസിലെ പഠിതാക്കള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍എകെ. ശ്രീജ അധ്യക്ഷയായിരുന്നു.തുല്യതാ കോഴ്‌സ് കണ്‍വീനര്‍ വി.ആര്‍.വി ഏഴോം, സാക്ഷരതാ സമിതിയംഗം ലക്ഷ്മി ടീച്ചര്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ. അനീഷ് കുമാര്‍, കെ. ബിജു എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍:ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐപ്‌സോ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ട് മുന്‍ മുനിസിപ്പല്‍ചെയര്‍മാനും ഐപ്‌സോ ദേശീയ കമ്മിറ്റി മെമ്പറുമായ ജി.ഡിനായര്‍ പെരുമ്പ നഴ്‌സറി കുട്ടികള്‍ക്ക് നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു.
പെരുമ്പ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വൃക്ഷതൈകള്‍ നട്ടും ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ വി.വി.കുമാരന്‍, വി.വി. കൃഷ്ണന്‍, കെ.വി. പത്മനാ ഭന്‍, എന്‍. കൃഷ്ണന്‍, കെ.പി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment