Latest News

സ്വപ്ന സാക്ഷാത്കാരം:മെട്രോ ട്രാക്കില്‍

കൊച്ചി: പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പത്തടിപ്പാലം വരെ മെട്രോയില്‍ കന്നിയാത്ര നടത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെ.എം.ആര്‍.എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം. ആര്‍.എല്‍. എം.ഡി.ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാമന്ത്രിക്കൊപ്പം യാത്രചെയ്തു.
രാവിലെ പത്തേകാലിന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തില്‍ ഐ.എന്‍.എസ് ഗരുഡ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു.പ്രൊഫ. കെ.വി തോമസ് എം.പി, സുരേഷ് ഗോപി എം.പി, എം.എല്‍എ.മാരായ ഹൈബി ഈഡന്‍, ഒ. രാജഗോപാല്‍, മേയര്‍ജൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷി ണ നാവികസേനാ മേധാവി വൈ സ് അഡ്മിറല്‍ എ.ആര്‍. കാര്‍വേ, സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ..സഫീറുള്ള, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് മെട്രോയുടെ ഉദ്ഘാടനംനടന്നത്. രാവിലെ നാട മുറിച്ച് പ്രധാനമ ന്ത്രിഉദ്ഘാടനം ചെയ്തു. കന്നിയാത്രക്കുശേഷം കലൂര്‍ സ്‌ററേഡിയത്തില്‍ സ്വിച്ച് അമര്‍ത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി മെട്രോയ്ക്കും അനു ബന്ധസൗകരങ്ങള്‍ക്കുമുള്ള കൊച്ചി വണ്‍ ആപ്' മുഖമ ന്ത്രി പിണറായി വിജയനും യാത്രയ ്ക്കും മറ്റ് അനുബന്ധ സൗകര്യ ങ്ങള്‍ക്കുമുള്ള കൊച്ചി വണ്‍ കാ ര്‍ഡിന്റെ പ്രകാശനം കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായ ഡു വുംനിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമ ന്ത്രി വെങ്ങയ്യ നായിഡു സംസ്ഥാനത്തിന് അഭിനന്ദിച്ച് സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനെ പുക്‌ഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. വികസനത്തിന് കേന്ദ്രത്തിന് പോസിറ്റീവ് സമീപനമാണെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.അതേസമയം വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍ക്ക് ഏറെ നിരാശപ്പെടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ കെ. ശ്രീധരന് വന്‍ കയ്യടി . ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ചപ്പോഴാണ് മിനുറ്റകള്‍ നീണ്ട കരഘോഷമുയര്‍ന്നത്.

No comments:

Post a Comment