Latest News

നിയന്ത്രണം വിട്ട ബസ്സ് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്

പരിയാരം: ദേശീയപാതയില്‍ പരിയാരം എസ്റ്റേറ്റില്‍ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവ ിലെ ഒമ്പത് മണിയോടെയാണ് അപകടം. പയ്യന്നൂരില്‍ നിന്നും കോഴിക്കോട്ട്ക്ക്‌ പോവുകയായിരുന്ന കെ.എല്‍. 59-എം.7793നമ്പര്‍ സ്വ കാര്യബസ്സാണ് അപകട ത്തി ല്‍പെട്ടത്. യാത്രക്കാരായ ഏമ്പേറ്റിലെ വയല രാജേഷ് (42), നടുവില്‍ ചെറിയാ കണ്ടിക്കകത്ത് അബ്ദുള്‍ അസീസ്(24), നരീക്കാം വള്ളിയി ലെ താഴത്തു വളപ്പില്‍ സുജ(33), ഇരിണാവ് വാഴയില്‍ വീട്ടില്‍ മനോഹരന്‍(44)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ബസ്സിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.


No comments:

Post a Comment