Latest News

ഡോകട്ര്‍മാരില്ല; രോഗികള്‍ ക്യൂ നിന്ന് വലയുന്നു

പയ്യന്നൂര്‍: ഗവ. താലൂക്ക് ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ക്യൂ നിന്ന് വലയുകാണെന്ന് കെ.എസ്.എസ്.പി.എ.
ഒ.പി ടിക്കറ്റെടുത്ത് വിവിധ വിഭാഗം ഡോക്ടര്‍മാരുടെയും തസ്തികകള്‍ ഉള്ളതല്ലാതെ രോഗികളെ ചികിത്സിക്കാന്‍ ആരുമില്ലാതെ രോഗികള്‍ നട്ടംതിരിയുന്നു. മഴക്കാല രോഗങ്ങള്‍ കൂടി വര്‍ദ്ധിച്ചതോടെ സ്ഥിതി പരിതാപകരമാണെന്നും അടിയന്തിരമായി ഈ ശോചനീയവസ്ഥ പരിഹരിക്കണമെന്നും കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വി.വി. പുരുഷോത്തമന്‍അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഭാസ്‌കരന്‍, എ.വി. തമ്പാന്‍, യു.കെ. സുരേന്ദ്രന്‍, പി. ലളിത ടീച്ചര്‍, ടി.പി ഇബ്രാഹിം, സി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി ശ്രീനിവാസന്‍ സ്വാഗതവും കെ.വി. ലക്ഷ്മണന്‍നന്ദിയും പറഞ്ഞു.

No comments:

Post a Comment