Latest News

പത്തുലിറ്റര്‍ വാറ്റുചാരായം പിടികൂടി

പയ്യന്നൂര്‍:വാറ്റുകേന്ദ്രത്തില്‍ റെ യ്ഡിനെത്തിയ എക്‌സൈസ് സം ഘം സമീപത്തെ റോഡിലെ കലുങ്കിനടിയില്‍ നിന്നും കന്നാസില്‍ സൂക്ഷിച്ച പത്ത് ലിറ്റര്‍ ചാരായം പിടികൂടി. തിരുമേനി പോക്കിരിമുക്കില്‍ പയ്യന്നൂര്‍ റേഞ്ച് എക്‌സൈ സ് പ്രിവന്റീവ് കെ.പി. വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജീവന്‍, വി. മനോജ്, എ. അ സീസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.വാറ്റുചാരായ നിര്‍ മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു എക്‌സൈസ് സം ഘം.റെയ്ഡ് ഭയന്ന് ചാരായം റോ ഡരുകിലെ കലുങ്കിനിടയില്‍ ഒളിപ്പിച്ചുവെച്ചതാവാമെന്ന്എക് സൈ സ് അധികൃതര്‍ പറഞ്ഞു


No comments:

Post a Comment