Latest News

ടയര്‍കടക്ക് മുന്നില്‍ മാലിന്യം തള്ളിയതായി പരാതി

തൃക്കരിപ്പൂര്‍: ടയര്‍കടയ്ക്ക് മുന്നി ല്‍ കോഴി മാലിന്യം തള്ളിയതായി പരാതി. കോയോങ്കര പൂച്ചോലില്‍ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന അന്നൂരിലെ അന്നൂക്കാരന്‍ അമ്പുവിന്റെ ഉടമസ്ഥതയിലുള്ള ടയര്‍ കടയ്ക്ക് മുന്നിലാണ് പ്ലാസ്റ്റിക് ക്യാരിബാഗില്‍ കോഴി മാലിന്യം തള്ളിയത്. വടക്കുമ്പാട് പള്ളിക്കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പോ ലീസ് സ്ഥലത്തെത്തി.
അതേസമയം പി.എസ്.സി കോച്ചിംഗ് സെന്റര്‍ നടത്തുന്ന യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയായ ഭര്‍തൃമതിയും അ ന്നൂര്‍ സ്വദേശിനിയുമായ യുവതി ക്ക് വാട്‌സപ്പ് വഴി അശ്ലീല സന്ദേശമയച്ച സംഭവം കുറച്ചുദിവസങ്ങളായി തൃക്കരിപ്പൂരും പരിസരത്തും പുകയുന്നുണ്ട്. യുവതിയുടെ ഭര്‍തൃപിതാവിന്റേതാണ് ടയര്‍കട.
യുവതിയുടെഭര്‍ത്താവ് വിദേ ശത്താണ്. ഭര്‍ത്താവിന്റെയ ടുക്ക ലേക്ക് പോകുന്നതിനായി യുവ തി ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് യുവാവ്‌ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചത്.
സംഭവം വിവാദമായതോടെ യുവാവിനെതിരെ പാര്‍ട്ടിതലത്തി ലും മറ്റും പരാതി ഉര്‍ന്നിരുന്നു. കോച്ചിംഗ് സെന്റര്‍ നടത്തുന്ന യു വാവും അന്നൂര്‍ സ്വദേശിനിയായ യുവതിയും പ്രമുഖ പാര്‍ട്ടി കുടുംബാംഗങ്ങളാണ്.



No comments:

Post a Comment