Latest News

അപേക്ഷക്ഷണിക്കുന്നു

പയ്യന്നൂര്‍:ഗവ. വനിതാ പോളിടെക്‌നിക് പയ്യന്നൂരിന്റെ കീഴിലുള്ള സിഡിടിപി 2017-18 സ്‌കീമിന്റെ ഭാഗമായി അപ്പാരല്‍ഡിസൈനിംഗ്, റെയിമെയ്ഡ് ഗാര്‍മെന്‍സ് മേക്കിംഗ്, ഡ്രസ്സ് മേക്കിംഗ്, ബ്യൂട്ടീഷന്‍, ഫാഷന്‍ ഡിസൈനിംഗ്,, സാരിഡിസൈനിംഗ്, ഫാബ്രിക് പെയിന്റിംഗ്, ഹാന്റിക്രാഫ്റ്റ് ആന്റ് സോഫ്റ്റ് ടോയ്‌മേക്കിംഗ്, തുടങ്ങിയ കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി ഇന്‍സ്ട്രക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും സഹിതംനാളെ പോളിടെക്‌നിക് സിഡിടിപി ഓഫീസില്‍ വെച്ച് രാവിലെ പത്ത് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
വിവരങ്ങള്‍ക്ക് പോളിടെക്‌നിക് സി.ഡി.ടി.പി ഓഫീസുമായോ 9847723161, 9847580641 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

No comments:

Post a Comment