Latest News

സജിത്‌ലാലിന്റെ സ്മൃതികള്‍ കെ.എസ്.യുവിന് കരുത്തേകും- കെ.എം. അഭിജിത്

പയ്യന്നൂര്‍: കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനുവേണ്ടി സന്ധിയില്ലാതെ സമരം ചെയ്യുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടുകയും ചെയ്ത സജിത് ലാലിന്റെ ഓര്‍മ്മകള്‍ കെ.എസ്.യുവിന് എന്നും പോരാട്ടവീര്യം നല്‍കുമെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ കെ.എസ്.യു.എന്നും പ്രതിജ്ഞാബന്ധമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്ത്അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് സജിത്‌ലാലിന്റെ ഭൗതിക ശരീരത്തെ മാത്രമേ ഇല്ലാതാക്കുവാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹത്തിന്റെ ചിന്തകളും സ്വപ്നങ്ങളും നെഞ്ചിലേറ്റാന്‍ ഓരോ വിദ ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സജിത്‌ലാല്‍ സ്മൃതി മണ്ഡപത്തില്‍ പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഒരുക്കിയ അനുസ്മരണചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ജയരാജ് അധ്യക്ഷനായിരുന്നു




No comments:

Post a Comment