Latest News

ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്‌നിബാധ

 ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ ഫെല്‍ ടവറില്‍ വന്‍ അഗ്‌നി ബാധ. പുലര്‍ച്ചെ നാലരയോ ടെ യാ ണ് തീപിടുത്തമുണ്ടായത്. കെട്ടി ടത്തിനുള്ളില്‍ നിരവധി പ്പേര്‍ കുടുങ്ങിക്കിടക്കുന്ന തായാ ണ് വിവരം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആളുകളെ ഒ ഴിപ്പിക്കുന്നതിനുള്ള രക്ഷാപ്ര വര്‍ത്തനം പുരോഗമിക്കു കയാ ണ്. അഗ്‌നിശമനസേ നയുടെ നാ ല്‍പത് യൂണിറ്റുകളിലായി ഇരുന്നൂറിലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമംനടത്തുന്നത്.കെട്ടിട ത്തി ന്റെ സമീപ പ്രദേശത്തു ള്ളവ രെ ഇതിനോടകം ഒഴിപ്പിച്ചു.
ഇരുപത്തിനാല് നില കെട്ടിട ത്തിന്റെ രണ്ടാം നിലയില്‍ നി ന്നാണ് തീപിടിത്തമുണ്ടായ തെന്നാണ് വിവരങ്ങള്‍. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. എന്നാല്‍തീപിടിത്തമുണ്ടാ കാനു ള്ള കാരണം വ്യക്തമല്ല. 1974ല്‍ സ്ഥാപിച്ച കെട്ടിടത്തിന് 67.30 മീറ്റര്‍ ഉയരം ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന് നൂറുമീറ്റര്‍ അകലെ വരെ ചാരവും പുകയും പ ടര്‍ന്നി ട്ടു ണ്ട്. തീ ഇതുവരെ നിയനത്രണ വിധേയമായിട്ടില്ല. 140ഫ്‌ലാറ്റുകള്‍ അടങ്ങിയ ഈ കെട്ടിടം നഗരത്തി ലെ ഏറ്റവും പഴക്കമേറിയതാണ്.
കെട്ടിടത്തില്‍ കുടുങ്ങിയവരോട് മൊബൈല്‍ ഫോണുകളിലെ ഫ്‌ലാഷുകള്‍ തെളിയിച്ച് ക്ടെിട ത്തി നുള്ളില്‍ കുടുങ്ങിയിട്ടു ണ്ടെന്ന് അറിയിക്കണമെന്നാണ് അഗ്‌നിശമനസേനാ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

No comments:

Post a Comment