Latest News

ഹക്കീംവധം: ശാസ്ത്രീയ പരിശോധന: സിബിഐ ഇന്ന് കോടതിയെ അറിയിക്കും

പയ്യന്നൂര്‍:ഹക്കീംവധക്കേസി ല്‍സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന നാലുപേ രുടെയും നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധന എ വിടെ വെച്ച് നടത്തുമെന്ന കാര്യത്തില്‍തീരുമാനം സി.ബി.ഐ ഇ ന്ന് ഹൈക്കോടതിയെ അറിയിക്കും.
റിമാന്റില്‍ കഴിയുന്ന കെ.പി. അബ്ദുള്‍ നാസര്‍, ഏലാട്ട് അ ബ്ദുള്‍ സലാം എന്നിവരെ ബുധനാഴ്ച പരിശോധനക്ക് വിധേയമാക്കുമെന്നും സി.ബി.ഐഅറിയിച്ചിരുന്നുവെങ്കിലും പരിശോധന സി.ബി.ഐ ആസ്ഥാനത്ത് വെച്ച് നടത്താമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് പരിശോധനാ സ്ഥലം ഇന്ന് ബോധിപ്പിക്കണമെന്ന് സി.ബി.ഐ അഭിഭാഷകനോട് ഹൈ ക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പരിശോധനാസ്ഥലം സംബന്ധിച്ച് ഇന്ന് ഉച്ചയോടെ സിബി. ഐ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുമെന്നാണറിയുന്നത്.

No comments:

Post a Comment