Latest News

വിറകുപുരക്ക് തീപിടിച്ചു

 തളിപ്പറമ്പ്: കപ്പാലം തങ്ങള്‍പള്ളിക്ക് തൊട്ടടുത്ത ഓടുമേഞ്ഞ കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. പഴയ മരങ്ങളും വിറകും കൂട്ടിയിട്ട ഷെഡ്ഡിനാണ് തീപിടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നനിശമനസേനാവിഭാഗം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. ഏകദേശം അമ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു

No comments:

Post a Comment