Latest News

ചാവുകടല്‍ എന്ന വിസ്മയം

 ഫലസ്തീനിലെ ജെറീക്ക പട്ടണത്തില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് ചാവുകടല്‍തീരത്തേക്കാണ്. പകുതി ഭാഗം ഇസ്രായേലിലും പകുതിഭാഗം ജോര്‍ദ്ദാനിലുമാണ് ഈ അപൂര്‍വ്വ നദി സ്ഥിതി ചെയ്യുന്നത്. ഇതൊരു കടലല്ല. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുതടാകമാണിത്. മറ്റ് നദികളുമായോ
 കടലുമായി ഇതിന് ബന്ധമില്ല. ജോര്‍ദ്ദാന്‍ നദി ചാവുകടലില്‍ പതിക്കുന്നുവെന്നാണ് ധാരണ. എന്നാല്‍ അത് ശരിയല്ല.ജോര്‍ദ്ദാന്‍ നദിചാവുകടലില്‍
 എത്തുന്നതിന് മുമ്പ് വറ്റുന്നുണ്ട്.മുമ്പ് ഇറാഖിനും ഫലസ്തീനും മധ്യേ ട്രാന്‍സ് ജോര്‍ദ്ദാന്റെ തെക്കുഭാഗം സ്ഥിതി ചെയ്തിരുന്ന വാദി, സദീം എന്നീ ഇരട്ട പട്ടണം നിലനിന്നിരുന്നത് ഇന്നത്തെ ചാവുകടലും തീരങ്ങളും ചേര്‍ന്ന സദൂം, ഗോമര്‍റാ എന്നീ നാടുകള്‍ ചേര്‍ന്ന വിശാലഭൂപ്രദേശത്തായിരുന്നു. ഈ
 പ്രദേശമാകെയാണ് ഒരു നാളത്തെ പ്രകമ്പനത്തില്‍ തകര്‍ന്ന് അടിമേലായി മറിഞ്ഞ് ചാവുകടലായി മാറിയത്. അവിടുത്തെ ലക്ഷത്തിലധികം വരുന്ന ജനങ്ങളും മറ്റു ജീവജാലങ്ങളും ദുരന്തത്തില്‍ പെട്ടു. ദൈവ കോപത്താലുള്ള ഈആപത്ത് വന്നത് അന്നേവരെ കേട്ടിട്ടില്ലാത്ത നീചമായ ലൈംഗിക പ്രവര്‍ത്തികളില്‍ സദൂം ജനത ഏര്‍പ്പെട്ടതുകൊണ്ടായിരുന്നു. പ്രവാചകന്‍ ലൂത്തിന്റെ ഉപദേശം ധിക്കരിക്കുകയായിരുന്നു. കത്തിജ്വലിച്ച ചുട്ടുപഴുത്ത കല്ലുകള്‍ ആകാശത്തുനിന്ന് അവര്‍ക്കുമേല്‍ പതിച്ചു. ശരീരങ്ങള്‍ ഛിന്നഭിന്നമായി ആ കല്ലുകള്‍ക്കിടയില്‍ തന്നെ അവര്‍ മറവുചെയ്യപ്പെട്ടു. ആ ഭൂമി കടലായിമാറി. ഇന്നും ആ നില തുടരുന്നു. അതാണ് ചാവുകടല്‍ എന്ന വിസ്മയം.
സമീപ പ്രദേശങ്ങളും ശാപഭൂമിപോലെ പേടിപ്പെടുത്തുന്ന വിജനതയിലാണ്.
പുല്ലുകള്‍ പോലും മുളക്കുന്നില്ല. ഖുര്‍ആനിലും ബൈബിളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. ചാവുകടലില്‍ മത്സ്യങ്ങളെന്നല്ല ഒരു ജീവിയും വളരുന്നില്ല.
ചാവുകടല്‍ എന്ന പേരു വരാന്‍ തന്നെ ഇതാണ് കാരണം. ജലത്തില്‍ മുപ്പത്തിയഞ്ച് ശതമാനത്തിനുമേല്‍ ഉപ്പാണ്.
വെള്ളം കട്ടിയുള്ളതാണ്. സമുദ്രനിരപ്പില്‍ നിന്ന് 1300അടി താഴെയാണ് ഈ
 കടലെന്ന നദി. അതായത് ലോകത്തിലെ ഏറ്റവും താഴ്ന്ന സ്ഥലം.
ചാവുകടലിന് നാല്‍പത് മൈല്‍ നീളവും പതിനൊന്ന് മൈല്‍ വീതിയുമുണ്ട്.
വടക്ക് കടലിന് 1367 അടി ആഴമുണ്ട്. തെക്ക് മുപ്പത്തിരണ്ട് അടിയും ഇവിടെ മഴ പെയ്യാറില്ല. ചാവുകടല്‍ കാണാനും അതില്‍ കുളിച്ചുമദിക്കാനും ലോകത്തിന്റെ നാനാഭാഗത്ത്‌നിന്നുമായി ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. ഇതിലെ കുളി പ്രത്യേക അനുഭവമാണ്. കട്ടിയുള്ള ജലമായതിനാല്‍ മുങ്ങിത്താഴ്ന്നുപോകില്ല. നീന്തല്‍ വശമില്ലാത്തവര്‍ക്ക് മുങ്ങിത്താഴാതെ കുളിക്കാം. കുളിച്ചാല്‍ നീറ്റലുണ്ടാകും. കണ്ണ് തുറന്ന് പിടിച്ചാല്‍ അപകടമാണ്. ചര്‍മ്മരോഗങ്ങള്‍ക്ക്
 ശമനമുണ്ടാകും. ഈ വെള്ളത്തില്‍ കുളിച്ചതിനുശേഷം കരയില്‍ സ്ഥാപിച്ച ശുദ്ധജല പൈപ്പുകളില്‍ കുളിക്കേണ്ടി വരും. വസ്ത്രവിരോധികളായ
 മദാമ്മമാര്‍ ശരീരമാകെ കടലിലെ ചേറ്പൂശി കരയില്‍ ഉരുണ്ടതിനുശേഷം കടലില്‍ കുളിക്കുകയാണ് പതിവ്. ധാതുവിഭവങ്ങള്‍ ധാരാളമുള്ളതുകൊണ്ട്
 അവ വേര്‍തിരിച്ച് സംസ്‌കരിച്ചെടുക്കുന്നതിനുവേണ്ടി ധാരാളം
 ഫാക്ടറികള്‍ കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ഇസ്രായേല്‍
 ഭാഗത്തുനിന്നാണ് കടലിനെ സമീപിച്ചത്.
ശാപഭൂമിയാണെന്ന് ഭയപ്പെട്ട് യാഥാസ്ഥിതികരായ ആളുകള്‍ ആ
 പ്രദേശത്തിന്റെ സമീപത്തുകൂടിപോലും യാത്ര ചെയ്യാറില്ല. ഞങ്ങള്‍ പുരുഷന്മാര്‍ എല്ലാവരും കുളിച്ചിരുന്നുവെങ്കിലും ഞങ്ങളുടേ സംഘത്തില്‍ പെട്ട വനിതകള്‍ കടല്‍ത്തീരത്തേക്ക് വന്നതേയില്ല. വിദേശ ടൂറിസ്റ്റുകളില്‍ പലരും  കടലില്‍ മലര്‍ന്ന് കിടന്നും ഇരുന്നും അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടാകും. വെള്ളത്തില്‍ താണു പോകില്ലെന്നുറപ്പുണ്ടല്ലോ.

No comments:

Post a Comment