Latest News

പരസ്യമദ്യപാനം : എസ്.ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പരസ്യമദ്യപാനം പിടികൂടാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് മുകലില്‍ വെച്ച് മദ്യപിക്കുകയായിരുന്ന ബക്കളം കുറ്റിക്കോല്‍ കൂരാക്കുണ്ടില്‍ ഷാജിയാണ് എസ.ഐ ബിനുമോഹന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചത്. ഇന്നലെ രാത്രി എട്ടരമണിയോടെയായിരുന്നു സംഭവം. മഴക്കാലമായതോടെ മദ്യപശള്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു പോലീസ് പട്രോളിംഗ് നടത്തിയത്. മദ്യലഹരിയില്‍ സംഘം പോലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു

No comments:

Post a Comment