Latest News

സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ശ്രമമെന്ന്

പയ്യന്നൂര്‍: നഗരസഭക്കകത്ത് ഡങ്കിപ്പനി പിടിപെട്ട് രണ്ടുപേര്‍ മരിക്കുകയും പത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി പിടികൂടുകയും ചെയ്തിട്ടും സര്‍ക്കാറും നഗരസഭയും യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാത്തത് സ്വാകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എ.പി. നാരായണനും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ ഗോപിനാഥും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ താലൂക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കാത്ത നടപടിയിലും നേതാക്കള്‍ പ്രതിഷേധിച്ചു. ഡോക്ടറെ നിയമിക്കാന്‍ അടയിന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

No comments:

Post a Comment