Latest News

പകര്‍ച്ചപ്പനിയ്‌ക്കെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

ചെമ്പേരി :വൈ.എം.സി.എ ചെമ്പേരിയും ,ദേശീയ വായനശാലയും സംയുക്തമായി വലിയ അരീക്കമല ഗവണ്‍മെന്റ് ഹോമിയോ ഡി സ്പന്‍സറിയുടെ സഹകരണത്തോടെ ചെമ്പേരി മദര്‍ തെരേസ ഓ ഡിറ്റോറിയത്തില്‍ വെച്ചും ,ചെമ്പേരി ദേശീയ വായനശാലയില്‍ വെ ച്ചും പകര്‍ച്ചപ്പനിയ്ക്കും, മഴക്കാല രോഗങ്ങള്‍ക്കെതിരെയും ഉള്ള ഹോമിയോ പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു .മദര്‍ തെരേസാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ ്തു.വൈ.എം.സി. എ പ്രസിഡന്റ് മാത്യു അടുപ്പുക ല്ലുങ്ക ല്‍,ദേ ശീയ വായനശാല പ്രസിഡന്റ് ജോഷി കുന്നത്ത്,ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഡോക്ടര്‍ സൂര്യ തോമസ്,സിബി പിണകാട്ട്, സാബുക്കുട്ടി ജോര്‍ജ്, ബിജു മണലുംകുഴി, സിബി പുന്നക്കുഴി, ഷൈ ബി കുഴിവേലിപ്പുറം, ജെയ്‌സണ്‍ ചാലില്‍, ജെയ്‌സണ്‍ നെല്ലിക്കാ ത്തടത്തില്‍, റെനി പഴയ തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. മൂ വായിരത്തോളം ആളുകള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കി.

No comments:

Post a Comment