Latest News

മദ്യപിച്ച് ബസോട്ടം; ഡ്രൈവര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍: മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍ പോലീസ് പിടിയിലായി. തൃ ക്കരിപ്പൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ നട ക്കാവ് എന്‍.എം ക്വാര്‍ട്ടേഴ്‌സിലെ രാജു എന്ന അഷ്‌റഫിനെയാണ് ചന്തേര പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ബസ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് ചന്തേര അഡീ. എസ് ഐ ചന്ദ്രഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് ഡ്രൈവറെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും പോലീസ് കേസെടുക്കു ക യുമാ യിരുന്നു.

No comments:

Post a Comment