Latest News

തെരുവ്‌നായ ശല്യം രൂക്ഷം: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോ കടിച്ചുകീറി

പയ്യന്നൂര്‍: തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വീടുകളില്‍എത്തി അക്രമം തുടരുന്നത് പതിവായി. പുതിയങ്കാവ് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കൂട്ടത്തോടെയെത്തിയ നായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു. ഓട്ടോയുടെ സീറ്റും വുഡും നായ്ക്കള്‍ കടിച്ചുകീറി. പുതിയങ്കാവിലെ എ.വി. ഭാസ്‌കരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍. 59-കെ. 5609നമ്പര്‍ ഓട്ടോറിക്ഷയാണ് നായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചത്.
ബഹളം കേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയ ഭാസ്‌കരനെ നായ്ക്കള്‍ അക്രമിക്കാനൊരുങ്ങി. കുറച്ചുദിവങ്ങളായി പ്രദേശത്തെ വീടുകളില്‍ നിന്നും അഴിച്ചുവെച്ച ചെരുപ്പുകളും ഷാസുകളും നായ്ക്കള്‍ കടിച്ചുകൊണ്ടുപയി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. തെരുവ്‌നായശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്.

No comments:

Post a Comment