Latest News

വടിവാളുമായെത്തി പെട്രോള്‍പമ്പില്‍ കവര്‍ച്ച

തളിപ്പറമ്പ്: വടിവാളുമായെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. കുറുമാ ത്തൂരിലെ കെ.രമേശന്റെ ഉടമസ്ഥതയിലുള്ള കുറുമാത്തൂര്‍ ഫ്യൂ വല്‍സിലാണ് കവര്‍ച്ച നടന്നത്. ചില്ലറനാ ണയങ്ങളും നോട്ടുകളു മായി സൂക്ഷിച്ച മേശവലിപ്പില്‍ നിന്നാണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ പമ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നവിവരം മാനേജരുടെ ശ്രദ്ധയില്‍ പെട്ടത്.കവര്‍ച്ചക്കുപയോഗിച്ചതെന്ന് കരുതുന്ന വടിവാള്‍സമീപത്തു ഉപേക്ഷിച്ചനിലയില്‍കണ്ടെത്തിയിട്ടുണ്ട്. മോഷണ ദൃശ്യം പമ്പിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

No comments:

Post a Comment